ഗ്രീൻ പ്രോട്ടോകോൾ: ഇന്ന് ജനുവരി ഒന്ന് കേരള സർക്കാർ പുനരുപയോഗം ചെയ്യാൻ
സാധിക്കാത്ത പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിച്ച ദിവസം. ഇതിന്റെ ഭാഗമായി
ചെമ്പുചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയേഴ്സിന്റെ
നേതൃത്വത്തിൽ ചാലക്കുടി ക്ലസ്റ്ററിലെ മാതൃക ഹരിതഗ്രാമമായ മാമ്പ്രക്കടവ്
പ്രദേശത്ത് പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുക എന്ന
ഉദ്ദേശത്തോടുകൂടി 50 വീടുകൾ രണ്ടു തുണിസഞ്ചികൾ വീതം വിതരണംചെയ്തു വാർഡ്
മെമ്പർ ശ്രീമതി ഗീത ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment