Wednesday, January 15, 2020

ജീവാമൃതം തയ്യാറാകുന്നു

: ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ചെമ്പുചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയേഴ്സ് നടത്തുന്ന ജൈവ  നെൽ കൃഷിക്ക് വേണ്ടി ജീവാമൃതം തയ്യാറാകുന്നു


എൽ ഇ ഡി ബൾബ് നിർമ്മാണം

ചെമ്പുചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ  നാഷണൽ സർവീസ് സ്കീം വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ മാള മെറ്റ്സ് എൻജിനീയറിങ് കോളേജിന്റെ സഹകരണത്തോടെ ഹരിത ഗ്രാമത്തിലെ അമ്മമാർക്ക് ( ഉപജീവനം ) സ്വയം തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി എൽ ഇ ഡി ബൾബ് നിർമ്മാണം പഠിപ്പിച്ചപ്പോൾ

ഹെൽമെറ്റ് ജീവൻ നിലനിർത്താൻ

ഹെൽമെറ്റ് ജീവൻ നിലനിർത്താൻ: ചെമ്പുചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ  നാഷണൽ സർവീസ് സ്കീം വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ  നടന്ന ബോധവൽക്കരണം, ഗോറില്ല ഗ്ലാസ്  കവറും ഉപയോഗിച്ച് മൊബൈലിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന മലയാളി തന്റെ  തലയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് മുതിരുന്ന സാഹചര്യത്തിലാണ്  എൻഎസ്എസ് വളണ്ടിയേഴ്സ്   ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത  ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഹെൽമറ്റ് ധരിച്ചവരെ അഭിനന്ദിച്ചും ഹെൽമെറ്റ് ധരിക്കാത്ത വരെ ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയും , പ്രോത്സാഹനം എന്ന നിലയിലും മധുരം വിതരണം ചെയ്തു

ഗ്രീൻ പ്രോട്ടോകോൾ

ഗ്രീൻ പ്രോട്ടോകോൾ: ഇന്ന് ജനുവരി ഒന്ന്  കേരള സർക്കാർ പുനരുപയോഗം ചെയ്യാൻ സാധിക്കാത്ത  പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിച്ച ദിവസം. ഇതിന്റെ ഭാഗമായി ചെമ്പുചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ചാലക്കുടി ക്ലസ്റ്ററിലെ മാതൃക ഹരിതഗ്രാമമായ മാമ്പ്രക്കടവ് പ്രദേശത്ത് പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം  നിരുത്സാഹപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി 50 വീടുകൾ രണ്ടു തുണിസഞ്ചികൾ വീതം  വിതരണംചെയ്തു വാർഡ് മെമ്പർ ശ്രീമതി ഗീത  ഉദ്ഘാടനം ചെയ്തു.

ആരോഗ്യകരമായ ഭക്ഷണം നല്ല ആരോഗ്യത്തിന്

വിഷമില്ലാത്ത  ആരോഗ്യകരമായ ഭക്ഷണം  നല്ല ആരോഗ്യത്തിന് എന്ന ലക്ഷ്യത്തോടുകൂടി പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്  ഹരിത ഗ്രാമത്തിൽ പച്ചക്കറി വിതരണം നടത്തുന്ന

ആണിനും പെണ്ണിനും മാത്രമോ ഈ ലോകം......

ആണിനും  പെണ്ണിനും മാത്രമോ  ഈ ലോകം...... ട്രാൻസ്ജെൻഡർ എന്താണ് എന്ന്  സമൂഹത്തിൽ  ഭൂരിഭാഗത്തിനും  വ്യക്തമായി ധാരണയില്ലാത്ത താണ് ട്രാൻസ്ജെൻഡേഴ്സ് നേരിടുന്ന പ്രധാന  വെല്ലുവിളി ഈ വെല്ലുവിളി എൻഎസ്എസ് വളണ്ടിയേഴ്സ് ഏറ്റെടുക്കുകയും  ഇതിൻറെ ഭാഗമായി ചെമ്പുചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ട്രാൻസ്ജെൻഡേഴ്സ് മായി ഒരു ചർച്ച ക്ലാസ് നട
ന്നു

ഒഴുകണം പുഴകൾ

ഒഴുകണം പുഴകൾ എന്ന വിഷയത്തിൽ ചാലക്കുടി പുഴ സംരക്ഷണ പ്രവർത്തകനും അധ്യാപകനുമായ ശ്രീ മോഹൻദാസ് മാസ്റ്റർ ക്ലാസ്സെടുത്തു ചെമ്പുചിറ ഗവ ഹയർസെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയേർസിന്റെ സ്നേഹോപഹാരം  ശ്രീമതി അനു ടീച്ചർ മോഹൻദാസ് മാസ്റ്റർക്ക് കൈമാറി

ഭിന്ന ശേഷി ദിനാചരണം

ഭിന്ന ശേഷി ദിനാചരണം : ചെമ്പുചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ  എൻ എസ് എസ് വളണ്ടിയർമാർ ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് നൂറ്റിമുപ്പതോളം ഭിന്നശേഷി വിദ്യാർഥികൾ ഉള്ള  വെള്ളിക്കുളങ്ങര യിലെ cyrene സ്പെഷ്യൽ സ്കൂൾ സന്ദർശിച്ച്‌ കലാപരിപാടികൾ അവതരിപ്പിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ഒപ്പം അവർ നിർമിച്ച വസ്തുക്കൾ വാങ്ങി അവരെ പ്രോത്സാഹിപ്പിക്കുകയും

Wednesday, February 27, 2019

ട്രാഫിക് ബോധവൽക്കരണ ക്ലാസ്സ്


ചെമ്പുചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ  നടന്ന ട്രാഫിക് ബോധവൽക്കരണ ക്ലാസ്സ് എസ്ഐമാരായ ഷിജു സാർ ബാബു സാർ എസ് സൈമൺ സർ ഹെഡ് കോൺസ്റ്റബിൾ പ്രസന്നൻ സാർ ഗോപി മാസ്റ്റർ എന്നിവർ പങ്കെടുത്തു

കൊയ്ത്തുത്സവം

ചെമ്പുചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന കൊയ്ത്തുത്സവം

yellow line campaign

ചെമ്പുച്ചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന yellow line ക്യാമ്പയിൻ

Sunday, December 9, 2018

മൂല്യായനം - ( A journey towards values)


മൂല്യായനം - (A  journey towards values)  ആധുനിക തലമുറയ്ക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന മൂല്യങ്ങളെ തിരിച്ചുപിടിക്കുക എന്ന വലിയ ലക്ഷ്യത്തോടെ ചെമ്പുച്ചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ തുടക്കംകുറിക്കുന്ന പ്രവർത്തനമാണ് മൂല്യായനം. വിദ്യാർഥികൾക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാന മൂല്യങ്ങളെ കുറിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കി വിദ്യാർത്ഥികൾ തന്നെ നടത്തുന്ന ക്ലാസ്സുകൾ, ചർച്ചകൾ, പ്രശസ്തരുടെ റേഡിയോ പ്രഭാഷണങ്ങൾ തുടങ്ങിയവ
പദ്ധതിയുടെ പ്രവർത്തനമാണ്